05:09am 19 October 2026
NEWS
സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ ലില്ലി ലയൺസ് സ്പെഷ്യൽ സ്കൂൾ ജില്ലാ ചാമ്പ്യന്മാരായി
18/10/2026  08:11 PM IST
nila
സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ ലില്ലി ലയൺസ് സ്പെഷ്യൽ സ്കൂൾ ജില്ലാ ചാമ്പ്യന്മാരായി

ചെങ്ങന്നൂർ: ആലപ്പുഴ ജില്ലാ സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ മത്സരിച്ച എല്ലാ ഇനങ്ങളിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി ലില്ലി ലയൺസ് സ്പെഷ്യൽ സ്കൂൾ ജില്ലാ ചാമ്പ്യന്മാരായി.
 ആലപ്പുഴ സെന്റ് ജോസഫ് എൽ.പി. സ്കൂളിൽ നടന്ന കലോത്സവത്തിലാണ് ലില്ലിയിലെ കുട്ടികൾ ഈ തിളക്കമാർന്ന നേട്ടം കൈവരിച്ചത്.
ആലപ്പുഴ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ 
സുനിമോൾ എം.ആർ ആണ് കലോൽസവം
 ഉദ്ഘാടനം ചെയ്തത്.
ലില്ലി ലയൺസ് സ്പെഷ്യൽ സ്കൂളിലെ കുട്ടികൾ പങ്കെടുത്ത ജൂനിയർ, സീനിയർ വിഭാഗങ്ങളിലെ ഗ്രൂപ്പ് ഡാൻസ്, സീനിയർ വിഭാഗം ഗ്രൂപ്പ് സോങ്, ഫോക്ക് ഡാൻസ്, പെൻസിൽ ഡ്രോയിംഗ്, കളറിംഗ് എന്നീ എല്ലാ ഇനങ്ങളിലും ഒന്നാം സ്ഥാനം നേടിയാണ് സ്കൂൾ ജില്ലയുടെ അഭിമാനമായി മാറിയത്.
ചെങ്ങന്നൂർ പുലിയൂരിൽ പ്രവർത്തിക്കുന്ന ലില്ലി ലയൺസ് സ്പെഷ്യൽ സ്കൂൾ ആലപ്പുഴ ജില്ലയിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ വിദ്യാഭ്യാസം, തെറാപ്പി, പുനരധിവാസം, തൊഴിൽ പരിശീലനം എന്നീ മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിവരുന്ന സ്ഥാപനമാണ്. കലോത്സവത്തിലെ ഈ സമ്പൂർണ വിജയം സ്കൂളിനും കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ അഭിമാനകരമായ നേട്ടമായി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img